2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

 
ജിദ്ദ: ഹജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി തീര്‍ഥാടകന്‍ കുഴഞ്ഞു വീണുമരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ നാട്യമംഗലം ചുണ്ടമ്പറ്റയിലെ പരേതനായ കള്ളിയാട്ടില്‍ അലവിയുടെ മകന്‍ മൊയ്തീന്‍ ഹാജി (59) ആണ് മരിച്ചത്. മലപ്പുറത്തെ സ്വകാര്യ ഗ്രൂപ്പ് വഴി ഭാര്യയും മകനും സഹോദരി എന്നിവര്‍ക്കൊപ്പം എത്തിയതായിരുന്നു മൊയ്തീന്‍ഹാജി.
 
കഴിഞ്ഞ ദിവസം രാവിലെ 11ന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തേണ്ടതായിരുന്നു ഇവര്‍. ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ മൊയ്തീന്‍ ഹാജി കുഴഞ്ഞുവീഴുകയായിരുന്നു . ഇടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മക്കയില്‍ ഖബറടക്കി. 
 
ഭാര്യ പാറമ്മല്‍ ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് മുസ്തഫ, മുഹമ്മദാലി ശിഹാബ് അഹ്‌സനി, റുഖിയ, സൈതലവി, അബ്ദുല്‍ റഷീദ്, മരുമക്കള്‍: ഫാത്തിമത്ത് സുഹ്‌റ മാടായി പറമ്പില്‍, ഷഹീറ എടത്തോള്‍, ഹസം തോണിക്കടവത്ത്, ഫൗസിയ വാക്കടപറമ്പില്‍, ജസീല ജാസ്മിന്‍ പന്തപ്പിലാക്കല്‍.


 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.