2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

തോമസ് ചാണ്ടി: തീരുമാനം എല്‍.ഡി.എഫിനു വിട്ട് സി.പി.എം

 

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് എല്‍.ഡി.എഫിനു വിട്ട് സി.പി.എം സംസ്ഥാന സമിതി യോഗം. തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയാണെങ്കില്‍ അത് എല്‍.ഡി.എഫിന്റെ കൂട്ടുത്തരവാദിത്വത്തില്‍പ്പെടുത്താനാണ് സി.പി.എം ശ്രമം.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. സി.പി.എം സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി വിഷയം പരാമര്‍ശിച്ചിരുന്നില്ല.

എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത ചില അംഗങ്ങള്‍ രാജി വൈകരുതെന്ന അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ അതീവ ഗൗരവമാണ്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ മുന്നണിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെല്ലാം നാണക്കേടുണ്ടാവുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ജനജാഗ്രതാ യാത്രയ്ക്കിടെ തോമസ് ചാണ്ടി പൊലിസിനെ വെല്ലുവിളിച്ചതിനെതിരേയും വിമര്‍ശനമുണ്ടായി. ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നതെങ്കിലും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന തീരുമാനമെടുക്കേണ്ടതില്ലെന്നതിലേക്കാണ് യോഗം എത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.