2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അബുദാബിയില്‍ നിന്ന് കാണാതായ കാസര്‍കോട് സ്വദേശി സഊദിയില്‍ ജയിലില്‍

#നിസാര്‍ കലയത്ത്

ജിദ്ദ: അബുദാബിയില്‍ നിന്ന് കാണാതായ കാസര്‍കോട് സ്വദേശി സഊദിയില്‍ ജയിലില്‍. ഡിസംബര്‍ എട്ടാം തിയ്യതി മുതല്‍ അബുദാബിയില്‍ നിന്നു കാണാതായ കാസര്‍കോട് നീലേശ്വരം പാലായിയില്‍ ഹാരിസ് (28 ) നെയാണ് സഊദിയിലെ അല്‍ അഹ്‌സയില്‍ ജയിലിലാണുള്ളതായി കണ്ടെത്തിയത്.

അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാരിസ്. ഡിസംബര്‍ മാസത്തില്‍ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കമ്പനിയില്‍ ലീവ് ചോദിച്ചിരുന്നു. എന്നാല്‍ ലഭിക്കാതായപ്പോള്‍ വിസ ക്യാന്‍സലാക്കിത്തരാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. പതിനഞ്ചു ദിവസം കാത്തിരിക്കാന്‍ പറഞ്ഞ കമ്പനി അധികൃതരുമായി ഹാരിസ് സംസാരിച്ചു പിണങ്ങിയിരുന്നു എന്നാണു ബന്ധുക്കള്‍ അറിയിച്ചത്.

ആ വിഷമത്തില്‍ അവിടെ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. ഹാരിസ് നടന്നു സഊദി ബോര്‍ഡറിലെത്തി. രേഖകളില്ലാതെ സഊദി അതിര്‍ത്തി കടന്ന ഹാരിസിനെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അല്‍ അഹ്‌സ സെന്റര്‍ ജയിലിനു കൈമാറി.

രേഖകളില്ലാതെ സഊദിയിലേക്ക് നുഴഞ്ഞു കയറി എന്നതാണ് ഇവിടെയുള്ള കേസ്. ഏകദേശം ഒരു മാസത്തിനടുത്തായി അല്‍ അഹ്‌സ സെന്റര്‍ ജയില്‍ ഹാരിസ് എത്തിയിട്ട്.
ജയിലില്‍ ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത ഹാരിസില്‍ കാണുകയും ചെയ്തപ്പോള്‍ ജയില്‍ അധികൃതര്‍ ചികിത്സക്കായി ഹാരിസിനെ അല്‍അഹ്‌സ സൈക്യാട്രിക് ആശുപത്രിയിലേക്കു മാറ്റി.

മാനസികാശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ആണ് ഇപ്പോള്‍ ഹാരിസുള്ളത്. ആവശ്യമായ രേഖകള്‍ ശരിയാക്കി നാട്ടിലേക്കയക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News