2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യമനില്‍ രൂക്ഷ പോരാട്ടം; 44 വിമതര്‍ കൊല്ലപ്പെട്ടു, നിരവധി സൈനിക ആയുധങ്ങള്‍ തകര്‍ത്തു

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: യമനില്‍ ശക്തമായ പോരാട്ടം നടക്കുന്ന സഅദാ പ്രവിശ്യയില്‍ വിമത വിഭാഗത്തിലെ നിരവധി പേരെ വകവരുത്തിയതായി സഖ്യ സേന. ഇരുപത്തിനാലു മണിക്കൂറിനിടെ 44 ഹൂത്തികള്‍ കൊല്ലപ്പെട്ടതായി സഖ്യസേന അറിയിച്ചു. കൂടാതെ, നിരവധി സൈനിക കവചിത വാഹനങ്ങളും ആയുധങ്ങളും സഖ്യ സേന നശിപ്പിച്ചിട്ടുണ്ട്.

യമന്‍ ഔദ്യോഗിക സേനക്ക് പിന്‍ബലമേകിയാണ് സഖ്യസേന വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത്. വിവിധ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ ജൗഫ്, സഅദ ഗവര്‍ണറേറ്റുകളില്‍ യമന്‍ സൈന്യവും സഖ്യസേനയും നല്ല മുന്നേറ്റം നടത്തിയതായി സഖ്യസേന അറിയിച്ചു. സഅദയിലെ ഹൂത്തികളുടെ ശക്തി ക്ഷയിപ്പിക്കാന്‍ കഴിഞ്ഞതായും പിടിച്ചെടുക്കാനുള്ള നീക്കം നടക്കുമായുമാണെന്നും സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

തായിസിലെ പടിഞ്ഞാറന്‍ നഗരങ്ങള്‍ യമന്‍ ഔദ്യോഗിക സൈന്യത്തിന് കിഴില്‍ കൊണ്ട് വരുന്നതിനായുള്ള നീക്കം ഫലം കാണുന്നതായാണ് സൂചന. ഇവിടെ അല്‍ സഫ്രാ, അല്‍ ജുബൈറ, അല്‍ മിഷ്ബാക് തായിസും അല്‍ ഹുദൈദ തുറമുഖ നഗരവും തമ്മില്‍ ബന്ധിപ്പിക്കുന്ന അല്‍ റമദഹ് അപ്രോച് മേഖല എന്നിവയും പൂര്‍ണ്ണമായും കീഴ്‌പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സൈന്യം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.