2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ഖത്തറില്‍ വാഹനമോടിക്കുന്നവരെ ശ്രദ്ധിച്ചോളൂ; നിങ്ങള്‍ക്ക് ചുറ്റും ക്യാമറയുണ്ട്

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറിലെ മിക്കവാറും റോഡുകളിലും നിരീക്ഷണ ക്യാമറ നിയമലംഘകരെ പിടികൂടാന്‍ സദാ നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തറിന്റെ 75 ശതമാനം ഭാഗങ്ങളിലും നിരീക്ഷണ ക്യാറകള്‍ സ്ഥാപിച്ചുകഴിഞ്ഞതായി ഗതാഗത ബോധവല്‍ക്കരണ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് അല്‍ഹാജിരി അറിയിച്ചു.

പൊതുജന സുരക്ഷയുടെ ഭാഗമായി ശക്തമായ നീരീക്ഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണീ നടപടി. റഡാറുകളില്ലാത്ത റോഡുകള്‍, ഇന്റര്‍ ചെയ്ഞ്ചുകള്‍, സീഗ്‌നലുകള്‍ എന്നിവിടങ്ങളില്‍ താമസിയാതെ കേമറകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായദ്ദേഹം വ്യക്തമാക്കി. ഒപ്പം തന്നെ സഞ്ചരിക്കുന്ന റഡാറുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സിഗ്‌നലുകള്‍ മുറിച്ചു കടക്കുക, വലതു ഭാഗത്തു കൂടി മറികടക്കാന്‍ ശ്രമിക്കുക, മഞ്ഞ ബോക്‌സുകളില്‍ വാഹനം നിര്‍ത്തുക സിഗ്‌നലുകള്‍ കടക്കുന്നതിനിടയില്‍ ലൈന്‍ മാറുക തുടങ്ങിയ നിയമലംഘനങ്ങള്‍ റഡാറുകളില്‍ പതിയും. പെട്ടെന്നു തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അത് ശ്രദ്ധയില്‍പ്പെടും. ഈ സംവിധാനമാണ് പുതിയ റഡാറുകളില്‍ ഒരുക്കിയിട്ടുള്ളത്. പുതിയ സംവിധാനത്തിലൂടെ അതിവേഗം നിയമലംഘകരെ പിടികൂടാന്‍ കഴിയും എന്നതാണ് പ്രത്യേകത. കേമറകളില്ലാത്ത ചിലകേന്ദ്രങ്ങളീല്‍ സീഗനലുകള്‍ മുറിച്ചു കടക്കലും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതും അപകടങ്ങള്‍ കൂടുന്നതു ശ്രദ്ധയില്‍പ്പെട്ടതു കാരണം അവീടങ്ങളില്‍ കേമറകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും കേണല്‍ മുഹമ്മദ് പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ പുതിയ സംവിധാനവുമായി റഡാര്‍ കേമറകള്‍ ലിങ്ക് ചെയ്യുന്നതോടെ നിയമ ലംഘകരെ നിമിഷങ്ങള്‍ക്കകം പിടികൂടാന്‍ കഴിയും.വലതു ഭാഗത്തു കൂടി മറികടക്കുന്നതും മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തുന്നതും, പാര്‍ക്കിംഗ് അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നതുമായ നിയമ ലംഘനങ്ങളാണ് കൂടുതലായും പിടികൂടുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമം ലംഘിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടാല്‍ മാത്രമേ പിഴ ഈടാക്കുകയുള്ളൂ. സംശയത്തിന്റ ആനുകൂല്യം ഡ്രൈവര്‍ക്കു അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.