2018 February 21 Wednesday
നിങ്ങളുടെ മൂല്യങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍ തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാണ്.
റോയ് ഇ. ഡിസ്‌നി

ഗെയില്‍ നഷ്ടപരിഹാരം; സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് സമരസമിതി

 

മുക്കം (കോഴിക്കോട്): ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്ന ഭൂ ഉടമകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം ഇരട്ടിയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഗെയില്‍ വിരുദ്ധ സമരസമിതി സ്വാഗതം ചെയ്തു.

സര്‍ക്കാര്‍ തീരുമാനം സമരസമിതിയുടെ വിജയമാണെന്നും സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ പ്രതികരിച്ചു.

പ്രവൃത്തി തടഞ്ഞുകൊണ്ടുള്ള സമരരീതി മാറ്റി ഗെയില്‍ അധികൃതരേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന തരത്തില്‍ സമരം മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഉടന്‍ തന്നെ സംസ്ഥാനതലത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രദേശികതലത്തില്‍ പരിശോധിച്ച് വേണം നഷ്ടപരിഹാരത്തിന്റെ കണക്കെടുക്കാനെന്നും മേഖലാ തലങ്ങളില്‍ ഇരകളുടെ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് അവരുടെ ആശങ്കകള്‍ ചര്‍ച്ചചെയ്യുമെന്നും ഗഫൂര്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.