2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ബംഗാളിലെ ഹൗറയില്‍ റെയില്‍വ്വേ നടപ്പാലത്തില്‍ തിക്കും തിരക്കും; രണ്ടുപേര്‍ മരിച്ചു, 14 പേര്‍ക്ക് പരുക്ക്

ഹൗറ: പശ്ചിമബംഗാള്‍ ഹൗറയിലെ സാന്ദ്രഗാച്ഛി റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 6.30നായിരുന്നു അപകടം.

റെയില്‍വേ സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ് ഫോമുകളിലേക്കും എത്താനുള്ള മേല്‍പ്പാലത്തിലേക്ക് കയറാന്‍ ഒരു കോണിപ്പടി മാത്രമാണ് ഉള്ളത്. സ്റ്റേഷനില്‍ മൂന്നു ട്രെയിനുകള്‍ ഒന്നിച്ച് എത്തിയപ്പോള്‍ ഇവയില്‍ കയറാനായി യാത്രക്കാര്‍ക്കിടയിലുണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്.

നാഗര്‍കോവില്‍-ഷാലിമാര്‍ എക്‌സ്പ്രസും ഷാലിമാര്‍ -വിശാഖപട്ടണം എക്‌സ്പ്രസും സ്റ്റേഷനില്‍ എത്തിയതും പിന്നാലെ സാന്ദ്രഗാച്ഛി-ചെന്നൈ എക്‌സ്പ്രസ് എത്തുന്നുവെന്ന വിവരവും അറിഞ്ഞതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ തിരക്കുകൂട്ടിയതെന്ന് സൗത്ത്-ഈസ്റ്റ് റെയില്‍വേ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും പരുക്കേറ്റവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വീതവും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.