2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

ഗണേഷിന്റെ ജയില്‍ സന്ദര്‍ശനം: അസ്വാഭാവികതയില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. തന്റെ സാന്നിധ്യത്തിലാണ് ദിലീപിനോട് ഗണേഷ് സംസാരിച്ചതെന്നും സൂപ്രണ്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

താരസംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ്‌കുമാര്‍ എം.എല്‍.എ ആലുവ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.