2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യമനിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് സഊദി സഖ്യസേന

ജിദ്ദ: യമനില്‍ ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സഊദി സൈന്യത്തെ അയച്ചു. ഉത്തര, പശ്ചിമ യമനിലെ ഹജ്ജ ഗവര്‍ണറേറ്റിലേക്കാണ് സഊദി കൂടുതല്‍ സൈന്യത്തെ അയച്ചത്.
സഊദിക്കെതിരെ നിരന്തര ആക്രമണമാണ് ഹൂതികള്‍ നടത്തുന്നത്. ഇതിനു പുറമെ, ഹജ്ജ മേഖല ഉള്‍പ്പെടെ യമനിലെ സുപ്രധാന കേന്ദ്രങ്ങളിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവിടെ സഖ്യസേനാ മുന്നേറ്റം നടക്കുന്നുണ്ട്. എന്നാല്‍, വ്യാപകമായി ഇവിടെ മൈനുകള്‍ സ്ഥാപിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിനുള്ള എന്‍ജിനീയറിങ് സംഘവും പുതിയ സൈനിക സംഘത്തിലുണ്ട്. ഒപ്പം നൂറു കണക്കിന് സൈനികരും കവചിത വാഹനങ്ങളും യമനിലേക്ക് പുറപ്പെട്ടു.

ഹൈറാന്‍ ജില്ലയില്‍ യമന്‍ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഹൂതികള്‍ക്ക് വലിയ ആള്‍നാശമുണ്ടായിരുന്നു. ബ്രിഗേഡിയര്‍ അബ്ദുല്‍ വഹാബ് അല്‍ഹുസാം, ജഡ്ജി സ്വലാഹ് ഖമൂസി എന്നിവര്‍ അടക്കമുള്ള ഹൂതി നേതാക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഗവര്‍ണറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഹൂതികള്‍ കൂടുതല്‍ സൈന്യത്തെ അയച്ചു. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ സൈനികവ്യൂഹത്തെ അയച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.