2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വൃക്കരോഗം: സഊദിയില്‍ ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു

റിയാദ്: സഊദിയിലെ അല്‍ജൗഫില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. സഊദി അറേബ്യന്‍ ഗ്രേയിന്‍സ് ഓര്‍ഗനൈസേഷനില്‍ ജീവനക്കാരനായ ആലുവ, വെളിയത്ത് നാട് നടുവേലിപ്പറമ്പില്‍ അബൂബക്കറാണ് (55) സക്കാക്ക സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇവിടെ പ്രവേശിപ്പിച്ചത്. ജൂണ്‍ മൂന്നിനാണ് രണ്ടു മാസത്തെ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. രണ്ടു ദിവസത്തിനു ശേഷം അസുഖം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്നു മുതല്‍ വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്നു.

ഒമ്പത് വര്‍ഷമായി സഊദിയിലുള്ള ഇദ്ദേഹം സകാകയിലെത്തിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. ഭാര്യയും വിവാഹപ്രായമായ രണ്ടു പെണ്‍കുട്ടികളും മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.

നാട്ടില്‍ നിന്ന് തന്നെ രോഗബാധിതനാണെന്നു അറിഞ്ഞിട്ടും തിരികെ കമ്പനിയിലെത്തി ജോലി മതിയാക്കി മടങ്ങിയാല്‍ കിട്ടുന്ന ആനുകൂല്യങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് എല്ലാവരുടെയും എതിര്‍പ്പിനെ മറികടന്ന് രോഗാവസ്ഥയിലും തിരിച്ചെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇയാളുടെ ശാരീരികാവസ്ഥ കണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തടയുകയും ചെയ്തിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News