2018 April 13 Friday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

ഓണ്‍ലൈന്‍ ടാക്‌സി സേവനം വിപുലമാക്കുന്നു

നിസാര്‍ കലയത്ത്

ജിദ്ദ : സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ രണ്ടര ലക്ഷം റിയാല്‍ ഗാരണ്ടി ബാധകമാണെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സി സേവനം ലഭ്യമാക്കുന്നതിനാണ് അതോറിറ്റിയുടെ ശ്രമം. ഒരു വര്‍ഷത്തേക്കാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക. 

 

കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പകര്‍പ്പ്, സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയുടെ പേര്, ആശയ വിനിമയം നടത്തുന്നതിനുള്ള വിലാസങ്ങള്‍, പ്രവൃത്തി സമയം എന്നിവയെല്ലാം ലൈസന്‍സ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. ആപ്ലിക്കേഷന്റെ പേരും അപേക്ഷകര്‍ നിര്‍ണയിക്കണം. കൂടാതെ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും വേണം.

വ്യവസ്ഥകള്‍ പൂര്‍ണമായ അപേക്ഷകളില്‍ സ്ഥാപനങ്ങളെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന ‘വസല്‍’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. ഇതിനു ശേഷം അതോറിറ്റിയില്‍ നിന്നുള്ള സംഘം സ്ഥാപനം സന്ദര്‍ശിച്ച് ‘വസല്‍; പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചത് വിജയകരമാണെന്ന് ഉറപ്പു വരുത്തും. ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് നല്‍കുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വക്താവ് അബ്ദുല്ല അല്‍മുതൈരി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.