2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

51 ഒഴിവുകള്‍: യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

വിവിധ തസ്തികകളിലെ 51 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി ഓഫിസര്‍ ഒന്ന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒന്‍പത്, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍ (ഷുഗര്‍ ടെക്‌നോളജി) ഒന്ന്, അസിസ്റ്റന്റ് ആന്ത്രപോളജിസ്റ്റ് (ഫിസിക്കല്‍ ആന്ത്രപ്പോളജി) രണ്ട്, ടെക്‌നിക്കല്‍ ഓഫിസര്‍ (ഫോറസ്ട്രി) നാല്, അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക്‌സ്) 23, അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക് സര്‍ജറി) ഏഴ്, ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ (കെമിസ്ട്രി) ഒന്ന്, ഡെപ്യൂട്ടി ഡയറക്ടര്‍ മെഡിക്കല്‍ രണ്ട്, ചീഫ് മൈനറല്‍ എക്കണോമിസ്റ്റ് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രായപരിധി:

വെറ്ററിനറി ഓഫിസര്‍ 38.
അസിസ്റ്റന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മെഡിക്കല്‍ 40.
ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍ 35.
അസിസ്റ്റന്റ് ആന്ത്രപോളജിസ്റ്റ്, ടെക്‌നിക്കല്‍ ഓഫിസര്‍, ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ 30.
ചീഫ് മൈനറല്‍ എക്കണോമിസ്റ്റ് 50

യോഗ്യത:

ടെക്‌നിക്കല്‍ ഓഫിസര്‍ -സ്റ്റാറ്റിസ്റ്റ്ക്‌സ്, ഫോറസ്ട്രി, ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം.
ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍ -ഷുഗര്‍ ടെക്‌നോളജിയില്‍ അസോസിയറ്റ്ഷിപ് അല്ലെങ്കില്‍ പി.ജി ഡിപ്ലോമ.
അസിസ്റ്റന്റ് ആന്ത്രപോളജിസ്റ്റ്-ആന്ത്രപോളജിയില്‍ ബിരുദാനന്തര ബിരുദം.
അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക്‌സ്) -പീഡിയാട്രിക്‌സില്‍ ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയും.
വെറ്ററിനറി ഓഫിസര്‍-വെറ്ററിനറി സയന്‍സ് അല്ലെങ്കില്‍ അനിമല്‍ ഹസ്ബന്‍ഡറിയില്‍ ബിരുദം.
അസിസ്റ്റന്റ് രജിസ്ട്രാര്‍ -നിയമത്തില്‍ ബിരുദം.
ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ -കെമിസ്ട്രി, ബയോകെമിസ്ട്രി, ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദം.
ചീഫ് മൈനറല്‍ എക്കണോമിസ്റ്റ് -അപ്ലൈഡ് ജിയോളജി, ജിയോളജി, ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം.
അപേക്ഷിക്കേണ്ട വിധം:
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
25 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഫീസില്ല.
എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂണ്‍ രണ്ട്.
അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.upsc.gov.in.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.