2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

50 ശതമാനം വിവി പാറ്റ് സ്ലിപുകളും പരിശോധിക്കമെന്ന്‌ പ്രതിപക്ഷ കക്ഷികള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണുന്നതിനൊപ്പം 50 ശതമാനം വിവി പാറ്റ് സ്ലിപുകളും പരിശോധിക്കണമെന്ന ആവശ്യവുമായി 21 പ്രതിപക്ഷ കക്ഷികള്‍ സുപ്രിംകോടതിയില്‍. നേരത്തേ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹരജിയില്‍ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുവീതം വിവിപാറ്റ് മെഷീനുകളില്‍നിന്നുള്ള സ്ലിപുകള്‍ വോട്ടെണ്ണല്‍ സമയത്ത് പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്‍മേല്‍ പുനപരിശോധനാ ഹരജിയുമായാണ് പ്രതിപക്ഷ കക്ഷികള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

ജനാധിപത്യത്തെ ചില ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പ്രോഗ്രാമര്‍മാരുടെ കാരുണ്യത്തിനല്ല വിട്ടുനല്‍കേണ്ടതെന്നതിനാലാണ് സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കിയതെന്ന് ഹരജിക്കാരിലൊരാളായ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. 50ശതമാനം വിവിപാറ്റ്സ്ലിപുകള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടിവന്നാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അഞ്ചു ദിവസത്തോളം വൈകുമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഒരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വീതം വിവിപാറ്റുകള്‍ മാത്രം എണ്ണാന്‍ സുപ്രിം കോടതി കമ്മീഷനോട് നിര്‍ദേശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.