2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

50000 കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാറുമൂലം മാരുതി അരലക്ഷത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു.

മാരുതിയുടെ പ്രമുഖ മോഡലുകളില്‍പെട്ട സിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകളാണ് തിരിച്ചു വിളിക്കുന്നത്.

2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച സിഫ്റ്റ്, ബലേനൊ കാറുകളിലെ ബ്രേക്കിലെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് ഈ വിഭാഗങ്ങളില്‍പെട്ട 52,686 കാറുകള്‍ പരിശോധനയ്ക്കായി തിരിച്ചു വിളിക്കാനൊരുങ്ങുന്നത്.

ഈ മാസം 14 മുതല്‍ സര്‍വിസ് ക്യാംപുകള്‍ ആരംഭിക്കും. ഉടമകള്‍ക്ക് ഡീലറെ സമീപിച്ച് സൗജന്യമായി സര്‍വിസ് നടത്താമെന്നും മാരുതി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.