2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സ്‌കൂളിനു മുകളില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണ് 50 വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റു

വയര്‍ പൊട്ടിവീണപ്പോള്‍ കുട്ടികളാരും സമീപത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ കോംപൗണ്ടില്‍ മഴവെള്ളം കെട്ടികിടന്നതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു

യു.പി: ഉത്തര്‍പ്രദേശിലെ നയാ നഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിനു മുകളിലേക്ക് വൈദ്യുതിലൈന്‍ പൊട്ടിവീണ് 50 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളുടെ ആരുടെയും നില ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈദ്യുതി ലൈന്‍ പൊട്ടിവീണ സ്ഥലത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ കോംപൗണ്ടില്‍ മഴവെള്ളം കെട്ടികിടന്നതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ദുരിതബാധിതരായ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ ബല്‍റാംപൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ബന്ധപ്പെട്ട ജൂനിയര്‍ എന്‍ജിനീയര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News