2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഫ്‌ളോറിഡയിലെ നിശാക്ലബ്ബില്‍ വെടിവയ്പ്പ്; 50 പേര്‍ കൊല്ലപ്പെട്ടു

ഓര്‍ലാന്റോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലാണ് സംഭവം

ഫ്‌ളോറിഡ: യു.എസിലെ ഓര്‍ലാന്റോയില്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. സ്വവര്‍ഗാനുരാഗികളുടെ പരിപാടിക്കിടെയാണ് തോക്കുധാരിയായ അക്രമി വെടിയുതിര്‍ത്തത്. സംഭവം ആഭ്യന്തര തീവ്രവാദമാണെന്ന് അധികൃതര്‍ അറിയിച്ചു.

അക്രമിയെ പൊലിസ് നടത്തിയ ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് പിയേര്‍സില്‍ നിന്നുള്ള 29 കാരനായ ഉമര്‍ മതീനാണ് അക്രമിയെന്ന് ബന്ധുക്കളും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞിട്ടുണ്ട്. മതീന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെപ്പറ്റിയും മറ്റും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.

florida-nightclub-shooting-reuters_650x400_61465750138

വെടിവയ്പ്പില്‍ പരുക്കേറ്റ 42 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിവയ്പ്പ് ആസൂത്രിതമായിരുന്നുവെന്ന് ഒര്‍ലാന്റോ പൊലിസ് മേധാവി ജോണ്‍ മിന പറഞ്ഞു. സംഭവത്തില്‍ എഫ്.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.