2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വാട്‌സ്ആപ്പിന്റെ 35 ലക്ഷം രൂപ വീതം സമ്മാനം നേടി ഇന്ത്യയിലെ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍

വാട്‌സ്ആപ്പ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി ഇന്ത്യയിലെ അഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുതകുന്ന ആപ്പുകള്‍ തയ്യാറാക്കിയ കമ്പനികള്‍ക്കാണ് സമ്മാനം. 35 ലക്ഷം രൂപ വീതമാണ് സമ്മാനം.

ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ കമ്പനിയായ മെഡ്കോര്‍ഡ്സ്, വെര്‍ച്വല്‍ റിയാലിറ്റി സ്ഥാപനമായ മെല്‍സോ, വാട്സ് ആപ്പ് അധിഷ്ഠിത കോണ്‍വര്‍സേഷണല്‍ എ.ഐ കമ്പനിയായ ജാവിസ്, അഗ്രി-ടെക്ക് കമ്പനിയായ ഗ്രാമഫോണ്‍, വൈദ്യുതി കണ്‍സംപ്ഷന്‍ അറിയിക്കുന്ന കമ്പനിയായ മിനിയണ്‍ ലാബ്സ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍.

ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുകയാണ് സമ്മാനം നല്‍കുന്നതിലെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു. വിവിധ രംഗങ്ങളില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ സാങ്കേതിക പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിനായി മറ്റു രാജ്യങ്ങളില്‍ നിന്നും ആശയങ്ങള്‍ കടമെടുത്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകളും സാങ്കേതിക സഹായം നല്‍കാന്‍ കഴിവുള്ളവരാണെന്നും അഭിജിത്ത് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- വാട്‌സ്ആപ്പ് ചാലഞ്ചിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. 25 സംസ്ഥാനങ്ങളില്‍ നിന്നായി 1700 അപേക്ഷകരാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ നിന്ന് ഏറ്റവും മികച്ച പത്തു കമ്പനികളെ തെരഞ്ഞെടുത്തു. ഇതില്‍ അഞ്ച് മികച്ച കമ്പനികള്‍ക്കാണ് വാട്‌സ്ആപ്പ് ഫണ്ട് ചെയ്യാന്‍ തീരുമാനിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.