2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ധന വില വര്‍ധന: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാരത ബന്ദ്

രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് ബന്ദ്

ന്യൂഡല്‍ഹി: ഇന്ധന വില ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത ബന്ദിന് ആഹ്വാനം. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിന് ബി.എസ്.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് ബന്ദ്.

അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.

അതിനിടെ, ഇന്ന് മാത്രം പെട്രോള്‍ ലിറ്ററിന് 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി. അഞ്ചുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ധിച്ചത്. ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളായ എല്‍.പി.ജി, പി.എന്‍.ജി, സി.എന്‍.ജി എന്നിവയുടെ വിലയും ക്രമാതീതമായി ഉയര്‍ന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.