2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സൗകര്യങ്ങള്‍ വിലയിരുത്താന്‍: യു.ഡി.എഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും

 

പത്തനംതിട്ട: യു.ഡി.എഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ നിരവധി അസൗകര്യങ്ങള്‍ നേരിടുന്നുവെന്നുള്ള പരാതിയുള്ള സാഹചര്യത്തിലാണ് നേതാക്കളുടെ സന്ദര്‍ശനം.

യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ, പാറയ്ക്കല്‍ അബ്ദുല്ല, മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ. ജയരാജ് എം.എല്‍.എ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.