2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

#MeToo ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വഴിപിഴച്ച മനസുള്ളവര്‍; വിവാദ ആരോപണവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പ്രമുഖര്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള #MeToo ക്യാംപയിനെതിരേ വിവാദ ആരോപണവുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. ‘ വഴി പിഴച്ച മനസുള്ളവര്‍’ ആണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കന്നവരെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പലരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഭവിച്ചതാണ്. പഠിക്കുന്ന സമയത്ത് കളിക്കുമ്പോള്‍ എന്നൊക്കെ പറഞ്ഞാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ശരിയാണോ? വഴിപഴിച്ച മനസിന്റെ ഫലമാണിതെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മീടൂ ക്യാംപയിന്‍ കൊണ്ട് രാജ്യത്തെ സ്ത്രീകളുടെ പ്രതിച്ഛായ നശിക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.