2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കാബുളില്‍ ചാവേര്‍ ആക്രമണം; 48 മരണം

കാബുള്‍: ദാഷ് ഇ ബറാച്ചിയിലെ ഒരു ട്യൂഷന്‍ സെന്ററില്‍ ഇന്നലെ വൈകീട്ടുണ്ടായ ചാവേറാക്രമണത്തില്‍ 48 പേര്‍ മരിച്ചു. അറുപത്തേഴു പേര്‍ക്കു പരിക്കേറ്റു. ക്ലാസ് നടന്നുകൊണ്ടിരിക്കെ ട്യൂഷന്‍ സെന്ററിലെത്തിയ ഉടന്‍ അക്രമി സ്‌ഫോടനം നടത്തുകയായിരുന്നെന്നു പൊലിസ് പറഞ്ഞു. കൊല്ലപ്പെട്ടവരിലധികവും സര്‍വകലാശാലാ പരീക്ഷയ്ക്കായുള്ള പഠനത്തിനെത്തിയവരായിരുന്നു. ഷിയാ ഭൂരിപക്ഷപ്രദേശമായ ഇവിടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ നിഷേധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.