2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നിസ്‌കരിച്ചെന്നാരോപിച്ച് താജ്മഹലില്‍ ബജ്‌റംഗ്ദളിന്റെ ആര്‍ത്തി പൂജയും ഗംഗാജലം തളിക്കലും

  • ഞങ്ങളുടെ 'തോജ്മഹല്‍' ശുദ്ധീകരിച്ചതെന്ന് പൂജയ്ക്ക് ശേഷം പ്രതികരണം

ആഗ്ര: നിസ്‌കരിച്ചെന്നാരോപിച്ച് താജ്മഹലില്‍ രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെ ആര്‍ത്തി പൂജയും ഗംഗാജലം തളിക്കലും. വനിതാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തിയാണ് പ്രതിഷേധമെന്ന നിലയ്ക്ക് പൂജ നടത്തിയത്.

താജ്മഹലില്‍ ആര്‍ത്തി പൂജ നടത്തുന്നതും ഗംഗാജലം കൊണ്ട് ‘ശുദ്ധീകരിക്കു’ന്നതും തുടരുമെന്ന് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ വനിതാ നേതാവ് മീന്‍ ദിവാകര്‍ പറഞ്ഞു.

വെള്ളിയാഴ്ച താജ്മഹലില്‍ നിസ്‌കരിച്ചുവെന്നാണ് ഇവരുടെ ആരോപണം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ മറികടന്നാണ് നിസ്‌കാരം നടത്തിയതെന്നാണ് ആരോപിക്കുന്നത്. അവരെ തടയാന്‍ ഭരണകൂടത്തിന് ആയില്ലെന്നും മീന്‍ ദിവാകര്‍ പറഞ്ഞു. ‘താജ് മഹല്‍’ എന്നതിനു പകരം ‘തേജോ മഹല്‍’ എന്നാണ് മീന്‍ ദിവാകര്‍ പരാമര്‍ശിച്ചതും.

‘ഞങ്ങളുടെ തേജോ മഹലില്‍ ഞങ്ങളിന്ന് പൂജ നടത്തി. ഗംഗാ ജലം തളിച്ച് ശുദ്ധീകരിക്കുകയും ചെയ്തു’- മീന്‍ ദിവാകര്‍ പറഞ്ഞു. ചിലര്‍ വന്ന് നിസ്‌കരിച്ച് ഇവിടെ അശുദ്ധമാക്കിയെന്നും മീന്‍ ദിവാകര്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.