2018 June 18 Monday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

സ്വന്തം മണ്ണില്‍ ആദ്യ വിജയം തേടി ഗോകുലം; ഗോകുലം ഇന്ന് ഇന്ത്യന്‍ ആരോസിനെതിരേ

കോഴിക്കോട്: ഐ ലീഗില്‍ ഇന്ന് ഗോകുലം എഫ്. സി- ഇന്ത്യന്‍ ആരോസ് പോരാട്ടം. വൈകിട്ട് 5.30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
ഒമ്പത് മത്സരം കളിച്ച ആരോസിന് ഇന്നത്തേത് കടുത്ത മത്സരമായിരിക്കും. ഗോകുലവുമായിട്ടുള്ള ആരോസിന്റെ ഹോം മാച്ചില്‍ രണ്ട് ഗോളിന് ആരോസ് പരാജയപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് അവര്‍. അതേസമയം ഏഴ് മത്സരം കളിച്ച ഗോകുലത്തിനും ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം നല്‍കില്ല. സ്വന്തം ഗ്രൗണ്ടില്‍ ഒരു മത്സരം പോലും ജയിക്കാത്ത ഗോകുലം ഇന്നെങ്കിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ആരോസിന് പോയിന്റ് പട്ടികയില്‍ ഒരുപടി കൂടി മുന്നിലെത്താന്‍ സാധിക്കും. ഒന്‍പത് മത്സരത്തില്‍ നിന്ന് രണ്ട് വിജയവും ഒരുസമനിലയും ആറ് തോല്‍വിയുമുള്‍പെടെ ഏഴ് പോയിന്റാണ് ആരോസിന്റെ സമ്പാദ്യം. ഏഴ് മത്സരത്തില്‍ നിന്ന് ഒരു വിജയവും ഒരു സമനിലയും അഞ്ച് തോല്‍വിയുമുള്‍പെടെ നാല് പോയിന്റ് മാത്രമാണ് ഗോകുലത്തിനുള്ളത്. ഇന്നത്തെ മത്സരം വിജയിച്ച് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഗോകുലം ലക്ഷ്യമിടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.