2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

കേരളത്തിനായി സഹായമഭ്യര്‍ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ഐക്യദാര്‍ഢ്യവുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. കേരളത്തിനായി അന്താരാഷ്ട്ര സമൂഹം സഹായവുമായി രംഗത്തെത്തണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവ് പ്രാര്‍ഥനക്ക് ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന. ‘തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിരവധിയാളുകള്‍ മരിച്ചു. പലരെയും കാണാതായി. വീടുകളും കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്കായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അനിവാര്യമാണ്’- മാര്‍പാപ്പ പറഞ്ഞു. പ്രളയ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ഥനക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.