2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മന്ത്രി ജലീല്‍ രാജിവയ്ക്കണം: ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി

ജിദ്ദ: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ചട്ടങ്ങള്‍ മറികടന്നു സ്വന്തം ബന്ധുവുനെ നിയമിച്ചു വെട്ടിലായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ആവശ്യപ്പെട്ടു. അഴിമതിയും സ്വജന പക്ഷപാതവും നടത്തിയ മന്ത്രി സ്വയം രാജിവയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. മലബാറിലെ പ്രവാസികളുടെയും ഹജ്ജ് – ഉംറ തീര്‍ത്ഥാടകരുടെയും തിരക്ക് പരിഗണിച്ചു എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കുള്ള സര്‍വീസ് ഉടനെ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഷറഫിയ്യയില്‍ വെച്ച് നടന്ന യോഗം മലപ്പറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് നാസര്‍ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് കെ.എം. മുസ ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. പി. ഇബ്രാഹിം ഹാജി വളാഞ്ചേരി, മുഹമ്മദലി എരണിയന്‍, അന്‍വര്‍ സാദാത് പൂവ്വല്ലൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, ടി.ടി ഷാജഹാന്‍ പൊന്മള തുടങ്ങിയവര്‍ സംസാരിച്ചു. നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും ടി.കെ അന്‍വര്‍ സാദത് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.