2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

കോടതി നടപടി തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കോടതി നടപടി തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രിംകോടതി വിധി. 145-ാം അനുച്ഛേദത്തിനു കീഴില്‍ ഇതുസംബന്ധിച്ച നിയമം എഴുതിച്ചേര്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന്റേതാണ് വിധി.

ഇതിലൂടെ കോടതിയെയും ജനങ്ങളെയും കൂടുതല്‍ അടുപ്പിക്കാനാവുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. സുതാര്യത വര്‍ധിപ്പിക്കാനാവും. അറിയാനുള്ള പൊതുജനങ്ങളുടെ അവകാശം സംരക്ഷിക്കാനാവുമെന്നും കോടതി നിരീക്ഷിച്ചു.

ദേശീയ പ്രാധാന്യമുള്ള കേസുകളിലെ നപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് നല്‍കിയ ഹരജിയിലാണ് വിധി വന്നത്. പൊതുജനങ്ങളെ കോടതിമുറികളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന 1967ലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ദിരാ ജെയ്‌സിങ്ങിന്റെ ഹരജി.

ഹരജിക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാരും സുപ്രിംകോടതിയില്‍ നിലപാടെടുത്തു. ഭരണഘടനാ വിഷയങ്ങള്‍ സംബന്ധിച്ച കേസ് നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം പരീക്ഷണാടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ മാത്രം ആവാമെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചത്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.