2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതിക്കേസ് അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി: നിയമ ഭേദഗതിക്കെതിരെ വി.എസ് സുപ്രിം കോടതിയില്‍

 

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതിക്ക് എതിരെ വി.എസ് അച്യുതാനന്ദന്‍ സുപ്രിം കോടതിയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത 17 എ വകുപ്പിനെതിരെയാണ് വി.എസ് സുപ്രിം കോടതിയെ സമീപിച്ചത്.

പ്രശാന്ത് ഭൂഷണിന്റെ സന്നദ്ധ സംഘടന ആയ സി.പി.ഐ.എല്‍ നല്‍കിയ ഹരജിയില്‍ കക്ഷി ചേര്‍ന്നു കൊണ്ടാണ് വി.എസിന്റെ ഹരജി.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നിന് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടണമെന്ന വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ആണ് വി.എസ്സിന്റെ നീക്കമെന്നാണ് സൂചന.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.