2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അല്‍വാര്‍ പശുക്കൊല: വിചാരണ രാജസ്ഥാന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അല്‍വാറില്‍ പശുഭീകരരുടെ ആക്രമണത്തില്‍ റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ സംസ്ഥാനത്തിനു പുറത്താക്കണമെന്ന ഹരജി സുപ്രിംകോടതി പരിഗണിക്കും. കേസിന്റെ വിചാരണ രാജസ്ഥാന് പുറത്തു നടത്തണമെന്നാവശ്യപ്പെട്ട് റക്ബറിന്റെ കുടുംബമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി അടുത്തയാഴ്ച പരിഗണിക്കും.

കഴിഞ്ഞ ജൂലൈയിലാണ് റക്ബര്‍ എന്ന 32 കാരനെ പശുക്കടത്താരോപിച്ച് മര്‍ദിച്ചുകൊന്നത്. കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ക്കെതിരെയുള്ള കുറ്റപത്രം രാജസ്ഥാന്‍ പൊലിസ് അല്‍വാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ധര്‍മേന്ദ്ര, പരംജീത്, നരേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.