2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

‘ഇത് അവിശുദ്ധ കൂട്ടല്ല, വിജയത്തില്‍ അഹങ്കാരവുമില്ല, 2019 ല്‍ കര്‍ണാടകയിലെ എല്ലാ ലോക്‌സഭാ സീറ്റും നേടും’- കുമാരസ്വാമിയുടെ പ്രഖ്യാപനം

ബംഗളൂരു: ഉപതെരഞ്ഞെടുപ്പില്‍ 4:1 വിജയത്തിനു പിന്നാലെ, വരുന്ന 2019 പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ എല്ലാ സീറ്റുകളും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം നേടുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

”28 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഞങ്ങള്‍ കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ച് എല്ലാം ജയിക്കും. അതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ തെരഞ്ഞെടുപ്പ് അതിനുള്ള ഒന്നാംപടിയാണ്. ഇത് വെറും വീമ്പുപറച്ചില്ലല്ലെന്ന് ഇന്നു തെളിഞ്ഞു. ഇതാണ് ഞങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം. ഈ വിജയം ഞങ്ങളില്‍ അഹങ്കാരമുണ്ടാക്കുന്നില്ല”- കുമാരസ്വാമി പറഞ്ഞു.

അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കെ, ബി.ജെ.പിക്ക് ഞെട്ടലുണ്ടാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയിലെ അതികായന്‍ ബി. ശ്രീരാമുലുവിന്റെ മണ്ഡലമായ ബെല്ലാരിയില്‍ അടക്കം ബി.ജെ.പിക്ക് ദയനീയ പരാജയമുണ്ടായത്. ഖനനവ്യവസായ കൊമ്പന്‍മാരായ ബി.ജെ.പിയിലെ റെഡ്ഡി സഹോദരന്മാര്‍ക്ക് ശക്തമായ സാന്നിധ്യമുള്ള ബെല്ലാരിയില്‍ സിദ്ധരാമയ്യ, ദിനേശ് ഗുണ്ടുറാവു, ഡി.കെ ശിവകുമാര്‍ എന്നീ ത്രയങ്ങള്‍ ചേര്‍ന്നാണ് മറുതന്ത്രം മെനഞ്ഞത്. ചെറുതും വലുതുമായ 80 നേതാക്കന്മാരെയാണ് ഓരോ പ്രദേശം തിരിച്ച് ഇവര്‍ ഇവിടെ വിന്യസിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.