2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ജിന്‍സണ്‍ ജോണ്‍സണ്‍

ഗുവാഹത്തി: 58-ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍. 1976 ല്‍ ശ്രീരാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 800മീറ്ററിന്റെ റെക്കോര്‍ഡാണ് ജോണ്‍സണ്‍ തകര്‍ത്തത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റെക്കോര്‍ഡാണ് താരം തിരുത്തിയത്. 1:45:65 മിനിറ്റ് കൊണ്ടാണ് ജിന്‍സണ്‍ ഓടിയെത്തിയത്.

1:45:77 ആയിരുന്നു ശ്രീരാമിന്റെ റെക്കോര്‍ഡ്. ഇതോടെ ഏഷ്യന്‍ ഗെയിംസിലേക്കും 27 കാരനായ ജിന്‍സണ്‍ യോഗ്യത നേടി. 1:47:50 ആണ് ഏഷ്യന്‍ ഗെയിംസിന്റെ യോഗ്യത.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.