2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

മിസോറാം സ്പീക്കര്‍ രാജിവച്ചു: ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപനം

 

ഐസ്വാള്‍: തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, മിസോറാം സ്പീക്കര്‍ ഹിഫേയ് രാജിവച്ചു. കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നും അറിയിച്ചു.

രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ആര്‍ ലാല്‍റിനാവ്മയ്ക്ക് കൈമാറി.

40 അംഗ നിയമസഭയിലേക്ക് നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് മിസോറാം. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാലക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഹിഫേയ് കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.