2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

കുവൈത്തില്‍ ശരീഅത്ത് സംരക്ഷണ ഐക്യദാര്‍ഢ്യ സമ്മേളനം വെള്ളിയാഴ്ച

വ്യാഴം, വെളളി ദിവസങ്ങളില്‍ കുവൈത്തിലെങ്ങും ഒപ്പ് ശേഖരണം

അബ്ബാസിയ്യ: ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനായി സമസ്ത ആഹ്വാനം ചെയ്ത ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെയും രാഷ്ട്രപതിക്ക് സമര്‍പിക്കുന്ന ഭീമഹരജിയുടെയും ഭാഗമായി കുവൈത്തില്‍ ശരീഅത്ത് സംരക്ഷണ ഐക്യദാര്‍ഢ്യ സമ്മേളനവും ഒപ്പു ശേഖരണവും സംഘടിപ്പിക്കുമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ അറിയിച്ചു.
ഒക്ടോബര്‍ 12 വെളളിയാഴ്ച 6:30ന് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കുവൈത്തിലെ പ്രമുഖര്‍ സംബന്ധിക്കും.

വ്യാഴം, വെളളി ദിവസങ്ങളില്‍ ഏരിയാ തലങ്ങളിലും യൂണിറ്റ് തലങ്ങളിലും ഒപ്പ് ശേഖരണം നടക്കും. 13ന് ശനിയാഴ്ചയാണ് സമസ്ത ആഹ്വാനം ചെയ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം കോഴിക്കോട്ട് നടക്കുന്നത്.

കുവൈത്തിലുള്ള എല്ലാ വിശ്വാസികളും ഒപ്പു ശേഖരണത്തിലും ഐക്യദാര്‍ഢ്യ സമ്മേളനത്തിലും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഇസ്‌ലാമിക് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്: 99148250


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.