2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

തെലങ്കാനയില്‍ ബസ് മറിഞ്ഞ് അപകടത്തില്‍ മരണം 52 ആയി

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 52 പേര്‍ മരിച്ചു. ഇതില്‍ അഞ്ചു കുട്ടികളും 32 സ്ത്രീകളുമാണ്.ഇന്ത്യകണ്ട ഏറ്റവും വലിയ ബസ് അപകടമാണിത്.

Read In English

തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ജഗ്തിയാല്‍ ജില്ലയിലാണ് അപകടം.

ബസില്‍ മൊത്തം 70 പേരുണ്ടായിരുന്നു. കൊണ്ടഗട്ടുവില്‍ നിന്ന് ജാഗ്തിയാലിലേക്കു മടങ്ങുകയായിരുന്നു ബസ്. ഷാനിവാരപേട്ട് ചുരം റോഡിലെത്തിയപ്പോള്‍ താഴ്‌വാരത്തേക്കു മറിഞ്ഞുവീഴുകയായിരുന്നു. 54 പേരാണ് ബസില്‍ കൊള്ളുന്ന പരമാവധി ആളുകളുടെ എണ്ണം.

ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ ഉണ്ടായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.