
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാട് കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിക്കും സഹോദരനും ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതിയില്‍ ഹാജരാവാത്ത കാര്‍ലോ ജിറോസ, ജി.ആര് ഹെഷ്കെ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല.
ഇന്ത്യക്ക് 12 ഹെലികോപ്ടറുകള്‍ വില്‍ക്കുന്നതിന് ഇറ്റാലിയന്‍ കമ്പനി ഇന്ത്യക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസ്. 3,600 കോടി രൂപയുടേതാണ് ഇടപാട്. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വി.ഐ.പികള്‍ക്ക് യാത്ര ചെയ്യാനാണ് ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നത്.
സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഗൈഡോ റാല്‍ഫ് ഹാസ്ചെകെ എന്ന കണ്‍സള്‍ട്ടന്‍സി മുഖേനയാണ് കൈക്കൂലി ഇടപാട് നടന്നത്. ഈ തുക ഇന്ത്യയില്‍ എത്തിയോ എന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണമാണ് സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും നടത്തുന്നത്. വിവാദമായതോടെ അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി ഇടപാട് റദ്ദാക്കിയിരുന്നു.