2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

‘ആദ്യ 3-4 വര്‍ഷം ഞാന്‍ റയലിനു വേണ്ടപ്പെട്ടവനായിരുന്നു, പിന്നെ ഒരു അത്യാവശ്യ ഘടകമല്ലാതായി, കൂടുതല്‍ പണത്തിനു വേണ്ടിയല്ല യുവന്റസിലേക്കു പോയത്’: തുറന്നടിച്ച് റോണോ

പാരിസ്: കടുത്ത മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നാണ് താന്‍ റയല്‍ വിട്ടതെന്ന് തുറന്നടിച്ച് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. റയലിന് താനൊരു അത്യാവശ്യ ഘടകമല്ലാതായപ്പോഴാണ് മാറിച്ചിന്തിച്ചതെന്നും റോണോ പറഞ്ഞു.

കൂടുതല്‍ പണം പ്രതീക്ഷിച്ചല്ല റയല്‍ വിട്ടത്. പരിശീലക സ്ഥാനത്തു നിന്ന് സിനദിന്‍ സിദാന്‍ മാറിപ്പോയതു കൊണ്ടും അല്ല. റയലിലെത്തി ആദ്യ 3- 4 വര്‍ഷം ഞാന്‍ വേണ്ടപ്പെട്ടവനായിരുന്നു. പിന്നീട് പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസിന് ഒരു അത്യാവശ്യ ഘടകമല്ലാതായി. അതോടെ മാറണമെന്ന ചിന്ത തുടങ്ങി. അതിനിടയ്ക്കാണ് സിദാന്റെ രാജിയും.

യുവന്റസിനാണെങ്കില്‍ എന്നെ ആവശ്യമായും വന്നു. അവര്‍ അത് എന്നെ ബോധ്യപ്പെടുത്തുകയും ഇപ്പോള്‍ ഞാനത് അനുഭവിക്കുകയും ചെയ്യുന്നു- ക്രിസ്റ്റിയാനോ പറഞ്ഞു.

ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് റോണോ മനസ്സുതുറന്നത്.

തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തെക്കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഞാന്‍ ഒരു കുടുംബസ്ഥനാണിപ്പോള്‍. ഭാര്യയും നാലു കുട്ടികളുമുണ്ട്. പ്രായമായ അമ്മയുണ്ട്. സഹോദരന്മാരുയും നല്ല അടുപ്പമുണ്ട്. അങ്ങനെയുള്ളൊരാള്‍ക്ക് ഇത്തരം ആരോപണങ്ങള്‍ വലിയ വിഷമമുണ്ടാക്കും. ക്രിസ്റ്റ്യാനോ ഒരു ബലാത്സംഗിയാണെന്ന ആരോപണം എന്റെ ഇപ്പോഴത്തെ പേരിനു കളങ്കമാണ്. സത്യം ഒരുനാള്‍ പുറത്തുവരും- ക്രിസ്റ്റ്യാനോ പറയുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News