2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പൊതുസേവനം വീട്ടുപടിക്കലെത്തും; ഡല്‍ഹിയിലെ പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി: പൊതുസേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭിക്കുന്ന പുതിയ പദ്ധതിക്ക് ഡല്‍ഹി സര്‍ക്കാര്‍ തുടക്കംകുറിച്ചു. 40 അവശ്യ പൊതുസേവനനങ്ങളാണ് ഇന്നു മുതല്‍ വീട്ടിലിരുന്നു തന്നെ ലഭ്യമാവുക.

കോള്‍സെന്ററിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ ബന്ധപ്പെട്ട മൊബൈല്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് സേവനം നേടിയെടുക്കാം. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, കുടിവെള്ള കണക്ഷന്‍, റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏറെ ആവശ്യം വരുന്ന 40 സേവനങ്ങളാണ് വീട്ടുപടിക്കലെത്തുക.

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അവകാശപ്പെട്ടു. അഴിമതി കുറയ്ക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായും ഏറെ ചര്‍ച്ചയായ പദ്ധതിയാണിത്. കഴിഞ്ഞവര്‍ഷം നവംബറില്‍ തന്നെ മന്ത്രിസഭയില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായെങ്കിലും കേന്ദ്രസര്‍ക്കാര്‍ തടസ്സം നിന്നതുകൊണ്ടാണ് ഇത്രയും നീണ്ടുപോയത്. സുരക്ഷാ പ്രശ്‌നം പറഞ്ഞ് പദ്ധതിയെ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എതിര്‍ക്കുകയും ചെയ്തു. സുപ്രിംകോടതി വിധിയുടെ പിന്‍ബലത്തോടെയാണ് സര്‍ക്കാരിപ്പോള്‍ പദ്ധതി നടപ്പിലാക്കിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.