2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

നിലയ്ക്കലില്‍ പൊലിസ് നിയന്ത്രണം ഏറ്റെടുത്തു; വാഹനം തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലിസ് മേധാവിമാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് നിലയ്ക്കലില്‍ പൊലിസ് നിയന്ത്രണം ഏറ്റെടുത്തു. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പൊലിസ് പട്രോളിങ് സംഘങ്ങളെയും സ്‌ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

വടശ്ശേരിക്കരനിലയ്ക്കല്‍, എരുമേലി നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലിസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെയും നിയോഗിച്ചു. എല്ലാ നിയമലംഘനങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലിസ് മേധാവി വ്യക്തമാക്കി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.