2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സഊദിയില്‍ മാസംകണ്ടു: ഞായറാഴ്ച ദുല്‍ഹിജ്ജ ഒന്ന്, അറഫാ സംഗമം 20ന്

ബലിപെരുന്നാള്‍ ചൊവ്വാഴ്ച

അബ്ദുസലാം കൂടരഞ്ഞി

മക്ക: സഊദിയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ ഒന്ന് ഞായറാഴ്ചയായി സഊദി സുപ്രിംകോര്‍ട്ട് പ്രഖ്യാപിച്ചു. ഇതനുസരിച്ച് അറഫസംഗമം 20 നു തിങ്കളാഴ്ചയും ബലി പെരുന്നാള്‍ ചൊവ്വാഴ്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള ഒരുക്കങ്ങളും ത്വരിത ഗതിയിലായി.

ദുല്‍ഹിജ്ജ എട്ടിന് തമ്പുകളുടെ നഗരിയായ മിനായിലേക്ക് മക്കയില്‍ നിന്നു തീര്‍ത്ഥാടക പ്രവാഹം തുടങ്ങുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിനു തുടക്കമാകും.

ആഭ്യന്തര ഹാജിമാര്‍ ദുല്‍ഹിജ്ജ ആറു മുതല്‍ മക്കയെ ലക്ഷ്യമാക്കി നീങ്ങും. ഉദ്ദേശിച്ച സമയത്ത് മക്കയില്‍ എത്തിച്ചേരുകയാണെങ്കില്‍ ഇവര്‍ മക്കയില്‍ പ്രവേശിച്ച ഉടന്‍ ഖുദൂമിന്റെ ത്വവാഫിനു ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക. തിരക്കുകളിലും മറ്റും പെട്ട് നിശ്ചിത സമയത്തിനുള്ളില്‍ മക്കയില്‍ എത്തിച്ചേരാന്‍ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകള്‍ ലക്ഷ്യമാക്കി യാത്ര തിരിക്കും.

യൗമു തര്‍വ്വിയതിന്റെ ദിനമായ ദുല്‍ഹിജ്ജ എട്ടിന് ഹാജിമാര്‍ ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫാ ദിനത്തിന് വേണ്ടിയുള്ള ഒരുക്കത്തിലായിരിക്കും. രാത്രിയോടെ അറഫ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാര്‍ ദുല്‍ഹിജ്ജ ഒന്‍പതിന് മധ്യാഹ്ന നിസ്‌കാരതോട് കൂടി ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫയില്‍ പ്രവേശിക്കും.

കര, കപ്പല്‍ മാര്‍ഗ്ഗമുള്ള തീര്‍ത്ഥാടകരുടെ വരവ്‌വരും ദിവസങ്ങളില്‍ പൂര്‍ത്തിയായാല്‍ ഹാജിമാര്‍ ഹജ്ജിലേക്ക് പ്രവേശിക്കും. വിമാന മാര്‍ഗ്ഗമുള്ള ഹാജിമാരെയും വഹിച്ചുള്ള അവസാന വിമാനം ഇറങ്ങുന്നതോടെ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ താല്‍കാലികമായി അടക്കും. ഹജ്ജിന് ശേഷം മടക്കയാത്രക്കായിരിക്കും പിന്നീട് ഇത് തുറക്കുക.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.