2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

‘ആദ്യം ക്ഷേത്രം, പിന്നെ സര്‍ക്കാര്‍’; 2019 തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മുദ്രാവാക്യം

 

മുംബൈ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് ബി.ജെ.പിക്കെതിരെ സമ്മര്‍ദം ശക്തമാക്കാന്‍ ശിവസേന. 2019 തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ മുദ്രാവാക്യവുമായി മുമ്പോട്ടുപോകാനാണ് ശിവസേനയുടെ നീക്കം.

ശിവസേനാ അധ്യക്ഷന്‍ നവംബര്‍ 24, 25 തിയ്യതികളില്‍ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായി പാര്‍ട്ടിയുടെ ഉന്നതതല യോഗം നടന്നു. ‘ഓരോ ഹിന്ദുവിനും ഒരു ആവശ്യമുണ്ട്, ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍’- യോഗത്തിനു ശേഷം ഉദ്ദവ് താക്കറെ പറഞ്ഞു.

കേന്ദ്രത്തിലും മഹാരാഷ്ട്ര സര്‍ക്കാരിലും ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ രാമക്ഷേത്ര നിര്‍മാണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്തു പോര് നടക്കുകയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.