2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

‘ഇന്ധന വില കൂടിയതാണോ മോദി മെട്രോയില്‍ പോവാന്‍ കാരണം?’; കോണ്‍ഗ്രസിന്റെ ട്രോള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെട്രോ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ്.

”ഉയര്‍ന്ന ഇന്ധനവില കാരണമാണോ മോദിയെ ഡല്‍ഹി മെട്രോ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാക്കിയത്? അല്ലെങ്കില്‍ മറ്റൊരു തെരഞ്ഞെടുപ്പ് ജുംലയാണോ?”- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ദ്വാരകയിലേക്കാണ് മോദി ഡല്‍ഹി മോട്രോയുടെ എക്‌സ്പ്രസ് ലൈനില്‍ കൂടി യാത്ര ചെയ്തത്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തിനായിരുന്നു യാത്ര. സാധാരണക്കാരോടൊപ്പം യാത്ര ചെയ്തുവെന്നു കാണിച്ച് ചിത്രങ്ങളടക്കം മോദി തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.

എന്നാല്‍ ഇതും കോണ്‍ഗ്രസ് മോദിക്കെതിരെയുള്ള പ്രചരണായുധമാക്കി. ഇന്ധന വില കുതിച്ചുയരുന്നതിനെതിരെ രാജ്യവ്യാപക ബന്ദടക്കം കോണ്‍ഗ്രസ് നടത്തിയിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.