2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

വര്‍ഗീയ വിദ്വേഷ പ്രചാരണം: പിണറായി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തത് 60 കേസുകള്‍

 

തിരുവനന്തപുരം: വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ ജില്ലകളിലായി 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് 44 ഉം ലേഖനങ്ങളുടെ പേരില്‍ രണ്ടും പ്രസംഗങ്ങള്‍ക്ക് നാലും മറ്റ് സംഭവങ്ങളില്‍ പത്തും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പൊലിസ് ജില്ലാ സൈബര്‍ സെല്ലുകള്‍ സൈബര്‍ ഡോം ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ മുഖേന നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് ആവശ്യമായ ആധുനിക പരിശീലനം നല്‍കി വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലിസിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി പുതിയ വനിതാ പൊലിസ് ബറ്റാലിയന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതില്‍ 451 പേര്‍ക്ക് നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News