2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

‘ഓരോ ഇന്ത്യക്കാരനും ആശങ്കപ്പെടണം’; ഉര്‍ജിത് പട്ടേലിന്റെ രാജിയില്‍ രഘുരാം രാജന്‍

 

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് മുന്‍ ഗവര്‍ണര്‍ രഘുരാം രാജന്‍. ഓരോ ഇന്ത്യക്കാരനും ഇക്കാര്യത്തില്‍ ആശങ്കപ്പെടണമെന്നും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കണമെന്നും രഘുരാം രാജന്‍ പറഞ്ഞു.

ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനു പിന്നാലെയാണ് രഘുരാം രാജന്റെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഉര്‍ജിത് പട്ടേലിന്റെ രാജിക്കത്തിലെ വിശദീകരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാരുമായി ഉണ്ടായ നിരന്തരമായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഉര്‍ജിത്തിന്റെ രാജിയെന്ന് വ്യക്തമാണ്.

”ഉര്‍ജിത് പട്ടേലിന്റെ രാജി ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഒരു സര്‍ക്കാര്‍ സേവകന്റെ രാജി പ്രതിഷേധത്തിന്റെ കുറിപ്പാണ്. പരിതസ്ഥിതി നേരിടുമ്പോള്‍ അവര്‍ക്ക് അതുമായി യോജിച്ചുപോകാനാവില്ല”- രഘുരാം രാജന്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.