2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

മാര്‍ക്കറ്റില്‍ എന്താണ് സംഭവിച്ചത്? സെന്‍സെക്‌സ് 1,100 പോയിന്റ് ഇടിഞ്ഞു; ഉടന്‍ തിരിച്ചുവന്നു

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഉച്ചയോടെ ഇന്ത്യന്‍ മാര്‍ക്കറ്റ് ഭീതിതമായ സാഹചര്യത്തിലൂടെ കടന്നുപോയി. സെന്‍സെക്‌സില്‍ 1,100 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 10,900 ത്തിനും താഴെയെത്തി. ഉടനെ എല്ലാം തിരിച്ചുവന്നതു മാത്രമാണ് സമാധാനിക്കാനുള്ളത്.

ഒറ്റ മിനിറ്റുകൊണ്ടാണ് സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞത്. 35,993.64 എന്ന നിലയില്‍ തൊടുകയും ചെയ്തു. കഴിഞ്ഞദിവസത്തെ ക്ലോസിങ് 37,121.22 ആയിരുന്നു. ഇടിഞ്ഞത് 1,100 ലേറെ പോയിന്റ്.

ഉടന്‍ തന്നെ തിരിച്ചുകയറാനായത് വലിയ തിരിച്ചടി ഒഴിവായി. ഉച്ചയ്ക്ക് 1:32ന് സെന്‍സെക്‌സ് വ്യാപാരം 36,977.58 പോയിന്റിലെത്തി. നിഫ്റ്റി 11,156.50 പോയിന്റിലെത്തുകയും ചെയ്തു.

യെസ് ബാങ്കാണ് വലിയ നഷ്ടമുണ്ടാക്കിയത്. 34.03 ശതമാനമാണ് ബി.എസ്.ഇ മാര്‍ക്കറ്റില്‍ വീഴ്ചയുണ്ടായത്. യെസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ റാണ കപൂറിനോട് ആര്‍.ബി.ഐ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതാണ് കാരണം. 2019 ജനുവരി 31 വരെ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയതോടെയാണ് ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയത്.

സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, അദാനി പോര്‍ട്‌സ്, മാരുതി തുടങ്ങിയവയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. നിഫ്റ്റിയില്‍ ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, യു.പി.എല്‍, ബജാജ് ഫിനാന്‍സ്, ടെക്ക് മഹീന്ദ്ര എന്നിവരും പതനം കണ്ടു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News