2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

‘ക്ഷമിച്ചതിന് നന്ദി’; 45 മിനിറ്റ് നിശ്ചലമായി തിരിച്ചുവന്ന ശേഷം യൂട്യൂബ്

ലോകത്ത് ഏറ്റവും കൂടുതല്‍ വീഡിയോ സ്ട്രീം ചെയ്യുന്ന യൂട്യൂബ് നിശ്ചലമായി, 45 മിനിറ്റ് നേരം! ബുധനാഴ്ച രാവിലെയാണ് ലോകത്താകമാനം പ്രശ്‌നം നേരിട്ടത്. പല ഉപയോക്താക്കള്‍ക്കും ലോഡിങ് പ്രശ്‌നം നേരിട്ടപ്പോള്‍ ചിലര്‍ക്ക് ‘500 Internal Server Error’ കാണിച്ചു.

എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിശ്ചലമായിട്ടുണ്ടെന്ന് പ്രസ്താവനയിലൂടെ യൂട്യൂബ് വ്യക്തമാക്കി.

‘യൂട്യൂബിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് നന്ദി. നേരിട്ട പ്രശ്‌നത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു, ക്ഷമിച്ചതി നന്ദി’- യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.