2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

കുളിമുറിക്ക് പുറത്ത് സാനിറ്ററി പാഡ്: മധ്യപ്രദേശ് യൂനിവേഴ്‌സിറ്റിയില്‍ 40 പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധിച്ചു

ഭോപ്പാല്‍: കുളിമുറിക്കുപുറത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടതിന് 40 പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡനും കെയര്‍ടേക്കറും നഗ്നരാക്കി പരിശോധിച്ചു.

മധ്യപ്രദേശ് സാഗറിലെ ഡോ. ഹരിസിങ് ഗോര്‍ യൂനിവേഴ്‌സിറ്റിയിലെ ഒരുവിദ്യാര്‍ഥിനിയുടെ പരാതി വൈസ് ചാന്‍സിലര്‍ക്ക് ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നിന്ദാപരമായ സംഭവത്തെപ്പറ്റി വിവാദം കത്തിപ്പടരുകയാണ്.

ദു:ഖകരമായ സംഭവത്തെ അപലപിച്ച വൈസ് ചാന്‍സലര്‍ ആര്‍.പി തിവാരി താന്‍ കുട്ടികളോടു മാപ്പു ചോദിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.