2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

റിലയന്‍സ് തന്നെ ‘നിര്‍ബന്ധം’; റാഫേല്‍ കരാറില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദസോള്‍ട്ട് പേപ്പര്‍

പാരിസ്: വരുംദിവസങ്ങളില്‍ റാഫേല്‍ വിഷയം കൂടുതല്‍ വിവാദത്തിലേക്കെന്ന സൂചന നല്‍കി ഫ്രാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ട്. റാഫേല്‍ ജെറ്റ് നിര്‍മാതാക്കളായ ദസോള്‍ട്ട് രേഖകള്‍ ആധാരമാക്കി ഫ്രഞ്ച് ജേണല്‍ മിഡിയാപാര്‍ട്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കരാറില്‍ ‘നിര്‍ബന്ധമാണെ’ന്നാണ് രേഖകളില്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

36 പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള കരാറില്‍ പത്തു ദിവസം മാത്രം പഴക്കമുള്ള കമ്പനിയായ റിലയന്‍സിനെ ഏല്‍പ്പിച്ചതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.