
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പകുതിയാകുമ്പോഴേക്ക് രാജ്യത്ത് 5ജി സേവനം ലഭ്യമാക്കാനാകുമെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജന്. 5ജി സര്‍വിസ് സാധ്യമാകുന്നതോടെ രാജ്യത്തിന് വലിയ നേട്ടമായിരിക്കും ഉണ്ടാകുക.
മൊബൈല്‍ സേവന ദാതാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം വികസിപ്പിക്കാനും ഉപഭോക്താക്കളുടെ താല്പര്യത്തിന് അനുസൃതമായി വന്‍മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നും അവര്‍ അറിയിച്ചു.
5ജിയിലേക്ക് മാറാന്‍ ഒരുപാട് തയ്യാറെടുപ്പു വേണം. എത്രയും പെട്ടെന്ന് ഇവ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും ടെലികോം സെക്രട്ടറി പറഞ്ഞു.