2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഉഗാണ്ടയില്‍ കനത്ത നാശംവിതച്ച് ഉരുള്‍പൊട്ടല്‍; 35 മരണം

കംപാല: ഉഗാണ്ടയുടെ മലപ്രദേശമായ ബുകാലസിയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. 35 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വീടുകളടക്കം നിരവധി കെട്ടിടങ്ങളാണ് മണ്ണിനടിയിലായത്.

പ്രകൃതി ദുരന്തങ്ങള്‍ പതിവുള്ള കിഴക്കന്‍ ഉഗാണ്ടയിലാണ് അപകടമുണ്ടായത്. എല്‍ഗണ്‍ പര്‍വതത്തിന്റെ താഴ്‌വാരത്തുണ്ടായ കനത്ത മഴയില്‍ മലയിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലാണ് വ്യാപക നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

നിരവധി പേര്‍ ഇനിയും കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 2010ല്‍ ഇതേ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 300 പേര്‍ മരിച്ചിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.