2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

താന്‍സാനിയന്‍ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 136 ആയി

ദൊഡോമ: താന്‍സാനിയയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 136 ആയി. അപകടമുണ്ടായ വിക്ടോറിയ കായലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ വിക്ടോറിയയുടെ ഉക്രീവ് ദ്വീപിനു സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടയുടനെ 37 പേരെ രക്ഷപ്പെടുത്തിയിരുന്നു.

നൂറു പേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന ബോട്ടില്‍ ഇരുനൂറിലേറെ പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് മറ്റു കാരണങ്ങളുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

1996 ല്‍ ഇതേ സ്ഥലത്ത് ബോട്ട് അപകടത്തില്‍പ്പെട്ട് 500 പേര്‍ മരിച്ചിരുന്നു. 2012 ല്‍ താന്‍സാനിയയ്ക്ക് ഭാഗികമായി നിയന്ത്രണമുള്ള സാന്‍സിബാര്‍ ദ്വീപില്‍ ബോട്ട് മറിഞ്ഞ് 145 പേരും മരിച്ചിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.