2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജിനെതിരേ പ്രാഥമികാന്വേഷണം ആരംഭിച്ചു

കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരേ കേസെടുക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമികാന്വേഷണം വെസ്റ്റ് പൊലിസ് ആരംഭിച്ചു.

പീഡനത്തിനിരയായ സ്ത്രീയെ അപമാനിക്കുന്ന വകുപ്പ് പ്രകാരമുള്ള കേസ് നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതിനിടെ, ഇതുസംബന്ധിച്ചു കന്യാസ്ത്രീയുടെ ബന്ധു ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയതായും സൂചനയുണ്ട്.

ഈ പരാതിയാണ് നിലവില്‍ വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസിനു കൈമാറിയിരിക്കുന്നതെന്നാണ് സൂചന. കേസന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സംഘം പി.സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ ശേഖരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷമാകും കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.